ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെ ഗതാഗതവും അനുവദിക്കുമെന്നാണ് അരഗ്ചി അറിയിച്ചത്. ഇറാനിയന്‍ കടലിടുക്ക് പൂര്‍ണമായും തുറന്നിരിക്കുന്നുവെന്ന് അമേരിക്കന്‍
പ്രസിഡന്റ് ഡോണല്‍ഡ് ട്രംപും അറിയിച്ചു. ഹോര്‍മുസ് പൂര്‍ണ്ണമായ ഗതാഗതത്തിന് തയാറാണെന്ന് ഇറാന്റെ പ്രഖ്യാപിച്ചതിന് നന്ദിയെന്നാണ് ട്രംപ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
















