2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ
പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും. 25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഫിലിം സിറ്റി
സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു.















