അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ലക്ഷ്യം വച്ചല്ല തന്റെ കാമറൂണ്‍ പ്രസംഗം എന്ന് വ്യക്തമാക്കിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് നന്ദി പറഞ്ഞ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. മാധ്യമങ്ങളില്‍ വരുന്നതായിരിക്കില്ല വാസ്തവമെന്നും യാഥാര്‍ഥ്യം എന്നത് കുറച്ചുകൂടി
സങ്കീര്‍ണമായിരിക്കുമെന്നും ജെ ഡി വാന്‍സ് പറഞ്ഞു. മാര്‍പാപ്പ എന്ന സ്ഥാനം ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാനം പോലെയല്ല. ധാര്‍മികമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും മാര്‍പാപ്പ നല്‍കുമ്പോള്‍ ആ ധാര്‍മിക പാഠങ്ങളെ ഈ സങ്കീര്‍ണമായ
ലോകത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ എങ്ങനെ പ്രാബല്യത്തില്‍ കൊണ്ടുവരാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നതെന്നും ജെ ഡി വാന്‍സ് എക്‌സിലൂടെ പറഞ്ഞു.
















