സംസ്ഥാനത്ത് പാമ്പുഭീതി ഒഴിയുന്നില്ല. വീടുകളിലും പരിസര പ്രദേശങ്ങളിലുമായി ഇന്നും പാമ്പുകളെ പിടികൂടി. പാമ്പുകടിയേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള നാലരവയസുകാരിയുടെയും വയോധികയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി പാമ്പുകടിയേറ്റു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കയാണ് കാസർഗോഡ് എളേരിത്തട്ടിൽ നാലരവയസുകാരി ഋതു ചന്ദ്രയ്ക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഞായറാഴ്ച പാമ്പുകടിയേറ്റ കണ്ണൂർ പട്ടുവം സ്വദേശി നമ്പ്രോൻ നാരായണിയുടെ ആരോഗ്യനിലയും
ഗുരുതരമാണ്. ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടുക്കി, കോഴിക്കോട് ,തിരുവനന്തപുരം എന്നിവടങ്ങളിൽ നാല് പേർക്ക് പാമ്പുകടിയേറ്റു.















