പാലാ: നിയമസഭാ തിരഞ്ഞെടുപ്പിന് ആവേശം പകർന്ന് പാലാ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. മണ്ഡലത്തിലെ വിവിധ വാർഡുകളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം എത്തിയാണ് ഷോൺ ജോർജ് വോട്ട് അഭ്യർത്ഥിക്കുന്നത്.
രാവിലെ മുതൽ ആരംഭിച്ച പര്യടനത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ സ്ത്രീകളും യുവാക്കളും ഉൾപ്പെടെ വലിയൊരു ജനക്കൂട്ടമാണ് എത്തിയത്.















