പാലാ: പാലാ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശകരമായ തുടക്കം. കരൂർ പഞ്ചായത്തിലെ താമരക്കുളത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം പര്യടനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താൻ ഷോൺ ജോർജിനെപ്പോലെയുള്ള യുവനേതാക്കൾ നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ വികസന പദ്ധതികൾ പാലായിൽ എത്തിക്കാൻ എൻഡിഎ പ്രതിനിധി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















