പാലാ: ഈസ്റ്റർ ദിനത്തിലും വിശ്രമമില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലായിരുന്നു പാലായിലെ എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജ്. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പുലർച്ചെ അഞ്ചരയ്ക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന വിശുദ്ധവാര തിരുകർമ്മങ്ങളിൽ അദ്ദേഹം പങ്കെടുത്തു. പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങുകളിലാണ് സ്ഥാനാർത്ഥി പങ്കുചേർന്നത്.
തിരുക്കർമ്മങ്ങൾക്ക് ശേഷം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി സജീവമായി പര്യടനം നടത്തി. എലിക്കുളം, മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനം നടത്തുകയും കടകമ്പോളങ്ങളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.















