കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല.
രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു വിവാഹിതരായവരാണ്. ദമ്പതികൾക്ക് കേരളത്തിൽ ജീവിക്കാനാണ് താല്പര്യം എന്ന് താനുമായുള്ള സംഭാഷണത്തിൽ പറഞ്ഞു. പെൺകുട്ടിക്ക് 18 വയസ്സായി എന്ന് മധ്യപ്രദേശിലെ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടിയെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
















