യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. കൂടിക്കാഴ്ച സമാധാന കരാറുകൾ അന്തിമമാക്കുന്ന സമയത്തായിരിക്കുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ്.
റഷ്യയും ബെലാറസും ഒഴികെയുള്ള സ്ഥലങ്ങളിൽ ചർച്ചക്ക് തയാറാണെന്ന് സെലൻസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ചകൾ നടത്തി കരാറുകളിൽ എത്തിയതിനുശേഷം മാത്രമേ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകൂ എന്ന് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് പ്രാഥമിക
ചർച്ചകൾക്ക് ഇരിക്കില്ലെന്നും ഫലം ഔദ്യോഗികമായി അംഗീകരിക്കാൻ മാത്രമേ പുടിൻ എത്തൂ എന്നും അദ്ദേഹം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. “കൂടിക്കാഴ്ച ഫലപ്രദമാകണം എന്നതാണ് പ്രധാന കാര്യം,” പെസ്കോവ് പറഞ്ഞു.
















