മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ 120 പുതിയ ബാച്ചുകൾ അനുവദിക്കാൻ തീരുമാനം.മലപ്പുറം, പാലക്കാട് ജില്ലകളിലേക്കാണ് ബാച്ചുകൾ അനുവദിക്കുക. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ ധാരണയായി. സീറ്റുകൾ കുറവുള്ള മലപ്പുറം പാലക്കാട് ജില്ലകളിലാണ് പുതിയ ബാച്ചുകൾ അനുവദിക്കുക ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗത്തിൽ
വിഷയം ചർച്ച ചെയ്യും. ക്യാബിനറ്റ് നോട്ട് തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചു. അതേസമയം, ബാച്ചുകൾ അനുവദിക്കാനുള്ള തീരുമാനം ചുമതലപ്പെട്ട സമിതികൾ അറിയാതെയെന്ന ആരോപണവും ഉണ്ട്. ബാച്ചുകൾ ആവശ്യമുണ്ടോയെന്ന് റിപ്പോർട്ട് ചെയ്യേണ്ടത് RDD അധ്യക്ഷനായ പ്രാദേശിക സമിതികളാണ്. ഈ റിപ്പോർട്ട് സംസ്ഥാനതല സമിതി പരിശോധിച്ച് സർക്കാറിന്
സമർപ്പിക്കും. ഈ സമിതികൾ ചേരാതെയാണ് നിലവിലെ തീരുമാനം. ശാസ്ത്രീയ വിശകലനം ഇല്ലാത്തത് തിരിച്ചടിയാകുമെന്ന് വിമർശനമാണ് ഉയരുന്നത്. കോഴിക്കോട് 12,062 ,മലപ്പുറത്ത് 35,178 പാലക്കാട് 15,394 സീറ്റുകളുടെ കുറവുണ്ട്. തൃശൂരിൽ 4,289, വയനാട്ടിൽ 2,076, കണ്ണൂരിൽ 7,377, കാസർകോട് 4,496 സീറ്റുകളുടെയും കുറവും ഉണ്ട്. കാസർകോട് മുതൽ തൃശൂർ വരെ 80,869 വിദ്യാർഥികൾക്കാണ് സീറ്റ് ഇല്ലാത്തത്.















