ലോകമെങ്ങും ഫുട്‌ബോള്‍ ആവേശം അലയടിക്കുമ്പോള്‍ ലഹരി വിപത്തിനെതിരെ ഫുട്‌ബോള്‍ ഗോള്‍ ചലഞ്ചുമായി ജില്ലാ പൊലീസിനൊപ്പം ചേര്‍ന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും. തൂഫാന്‍ വണ്‍ മില്യന്‍ ഗോള്‍ പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി,
എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, പവര്‍ ബ്രിഗേഡ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തൂഫാന്‍ വണ്‍ മില്യന്‍ ഗോള്‍ എന്ന പരിപാടി നടത്തി. ജില്ലാ പൊലീസ് മേധാവി ആര്‍.ആനന്ദ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. ലഹരിക്ക് അടിമയായി ജീവിതം നശിച്ചു പോയ അതിസമര്‍ത്ഥനായ പൂര്‍വ്വ സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹം കുട്ടികളെ
ബോധവല്‍ക്കരിച്ചു.സുരേഷ് കുമാര്‍ ജി.(എ ഡി എന്‍ ഓ എസ്.പി.സി),സജി.സി.കെ, മിന്റോ. വി.റ്റി, മറിയാമ്മ ഉമ്മന്‍, മീന എലിസബത്ത് മത്തായി, ബീന എന്‍ ജോസഫ്, മേരി മത്തായി എന്നീ അധ്യാപകരും വിദ്യാര്‍ഥികളോടൊപ്പം ഗോള്‍ വല ചലിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, ഹെഡ്മിസ്ട്രസ് ഷീജ ബേബി പി.ടി.എ. പ്രസിഡണ്ട് അഡ്വ. ജോണ്‍ പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.















