spot_img

ആവേശക്കടലായി പാലാ: ഷോൺ ജോർജിനായി രണ്ടായിരത്തിലേറെ ബൈക്കുകൾ അണിനിരന്ന മെഗാ റാലി

Date:

പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചത്.
ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു.

ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. സംഘബലം കൊണ്ട് പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായിരുന്നു ബിജെപിയുടെ റാലി. പലരും കുടുംബ സമ്മതമാണ് റാലിക്ക് എത്തിയത്. കേന്ദ്രമന്ത്രിയെയും സ്ഥാനാർത്ഥിയെയും കാണുന്നതിനും അഭിവാന്ദനം ചെയ്യുന്നതിനുമായി ആയിരക്കണക്കിനാളുകളാണ് റോഡിൻ്റെ ഇരുവശങ്ങളിലും കാത്തുനിന്നത്. നൂറ് കണക്കിന് സ്‌ത്രീകളുടെ സജീവമായ പങ്കാളിത്തവും റാലിയിൽ ഉണ്ടായിരുന്നു.

കടനാട്, കരൂർ, കൊഴുവനാൽ, മേലുകാവ്, മുത്തോലി, തലനാട്, എലിക്കുളം, മീനച്ചിൽ, മൂന്നിലവ്, രാമപുരം, തലപ്പലം എന്നിവിടങ്ങളിൽ നിന്നും ചെറുസംഘമായി ഭരണങ്ങാനത്ത് എത്തിയ റാലികൾ ഭരണങ്ങാനത്ത് നിന്നും മെഗ റാലിയായി ഇരാറ്റുപേട്ട ജംഗ്ഷനിൽ എത്തി ബൈപ്പാസ് റോഡിൽ പ്രവേശിച്ച് അരുണാപുരം മരിയൻ ജംഗ്ഷനിലൂടെ കൊട്ടാരമറ്റം വഴി കുരിശുപള്ളി കവലയിൽ എത്തി. തുടർന്ന് അമലോത്ഭവ കപ്പളയിൽ എത്തിയ കേന്ദ്രമന്ത്രിയും സ്ഥാനാർത്ഥിയും മാതാവിൻ്റെ തിരസ്വരൂപത്തിന് മുൻപിൽ കുരിശ് വരച്ച് പ്രാർത്ഥിക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്തു. തുടർന്ന് മഹാറാണി തീയറ്ററിന് മുൻപിലൂടെ ടൗൺ ചുറ്റി തൊടുപുഴ റോഡിൽ പ്രവേശിച്ചു. പിന്നീട് സ്ഥാനാർത്ഥി ഷോൺ ജോർജിൻ്റെ നേതൃത്വത്തിൽ തൊടുപുഴ റോഡിലൂടെ കുറിഞ്ഞി വഴി രമപുരത്ത് എത്തി തിരികെ പാലാ കുരിശുപള്ളി കവലയിൽ സമാപിച്ചു.
നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ കൊട്ടികലാശവും ഡിജെയും കുരിശുപള്ളി കവലയിൽ ആരംഭിക്കും, ആറിന് കൊട്ടികലാശം സമാപിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related