കേരളമുൾപ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം
ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം. ‘എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ അസം പോണ്ടിച്ചേരി ഭരണം എൻ. ഡി. എ നിലനിർത്തും എന്നത് ഉറപ്പ്. അതും കൂടുതൽ തിളക്കമാർന്ന നേട്ടത്തോടെ.
ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻ. ഡി. എ ഭരണം നിലവിൽ വരും. തമിഴുനാട്ടിൽ ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും ഭരണം എൻ. ഡി. എയ്ക്കു ലഭിക്കും. കേരളത്തിൽ എൻ. ഡി. എ മികച്ച മുന്നേറ്റം ഉറപ്പ്. രാജ്യമാസകലം മോദിമയം’- കെ സുരേന്ദ്രൻ കുറിച്ചു.















