നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹര്‍ജി
പരിഗണിച്ച സുപ്രീംകോടതി നവ കേരള സര്‍വ്വേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്തിന് ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നു എന്നറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ട് എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം.
നവകേരള സര്‍വേയ്ക്ക് ചെലവായ തുകയുടെ കണക്ക് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നവകേരള സര്‍വേയ്ക്ക് ചെലവ് 13 കോടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സുപ്രീംകോടതിയില്‍ കണക്ക് നല്‍കി. അനുവദിച്ച 20 കോടിയില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കില്‍ പറയുന്നു.















