ഏറ്റുമാനൂർ: ഒരമ്മപെറ്റ മക്കളെ പോലെയാണ് എൽ.ഡി.എഫും യു.ഡി.എഫും,രണ്ട് മുന്നണികളായി നിന്ന് നമ്മളെ പറ്റിക്കുകയാണ്.ഞങ്ങൾക്ക് എന്തിനാണ് അവരുമായി ഡീൽ
എൻ.ഡി. എ.ക്ക് അതിൻറെ ആവശ്യമില്ല എന്ന് ട്വൻറി ട്വൻറി ചെയർമാൻ സാബു എം .ജേക്കബ് പത്രസമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ
എൻ.ഡി.എ. -എൽ.ഡി.എഫ് .ഡീൽ
എന്ന് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം .
വാർദ്ധക്യത്തിലേക്ക് എത്തി നിൽക്കുന്ന ഭരണാധികാരികളെയല്ല യുവത്വവും ആശയവും ഉള്ള പുതുതലമുറയാണ് കേരളത്തിന് ആവശ്യമെന്നും സാബു. എം .
ജേക്കബ് പറഞ്ഞു.
കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ഡീൽ നടത്തുകയാണെന്നും നാടിന്റെ പുരോഗതിയല്ല അവർ ലക്ഷ്യം വെക്കുന്നതെന്നും സാബു പറഞ്ഞു. ഏറ്റുമാനൂരിൽ വേണ്ടരീതിയിലുള്ള വികസനം എത്തിക്കുവാൻ നിലവിലെ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നും സാബു പറഞ്ഞു.
എൻ. ഡി .എ . നേതാക്കളായ എൻ .കെ .ശശികുമാർ, ബോബൻ ജോർജ്, സ്ഥാനാർഥ ആതിര ഡി .നായർ, മീഡിയ കൺവീനർ രാജു എബ്രഹാം,എന്നിവർ പങ്കെടുത്തു.















