മേലുകാവ്: മണ്ഡലം പിടിച്ചെടുക്കാനുള്ള ആത്മവിശ്വാസത്തോടെ എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജ് മേലുകാവ് പഞ്ചായത്തിൽ പര്യടനം നടത്തി. പ്രായഭേദമന്യേ വൻ ജനപങ്കാളിത്തമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്തുനിന്നത്.
പഞ്ചായത്തിലെ വിവിധ വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന പര്യടനത്തിൽ വികസന മുരടിപ്പിനെതിരെയും മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായും തന്നെ വിജയിപ്പിക്കണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധികളും പ്രാദേശികമായ അടിസ്ഥാന സൗകര്യ വികസനവും ഉയർത്തിക്കാട്ടിയായിരുന്നു ഷോൺ ജോർജിന്റെ വോട്ട് അഭ്യർത്ഥന.















