തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ . പൊട്ടിത്തെറിയില്‍ സംശയിക്കത്തക്കതായി ഇപ്പോള്‍ ഒന്നും പറയാനാവില്ല.
പൂരം നടക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്നത്തെ യോഗത്തില്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമുണ്ടാകും.
സുരക്ഷാവീഴ്ച ഉണ്ടായോ എന്നതുള്‍പ്പടെ പരിശോധിക്കണം. സുരക്ഷയുറപ്പാക്കാന്‍ ജനപങ്കാളിത്തത്തോടെ ഭരണകൂടവും സംഘാടകരായ എല്ലാവരും ഒരുമിച്ച് ശ്രമിക്കണം. സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് നിര്‍ദേശം കൊടുത്തിട്ടുണ്ടായിരുന്നു. അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും – അദ്ദേഹം പറഞ്ഞു.
















