2026 ഏപ്രിൽ 14 മെയ് വ്യാഴം 1199 മേടം 31
വാർത്തകൾ
📰👉 തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ ആയുധങ്ങൾ പ്രാദേശിക സൈനിക താവളങ്ങളിലേക്ക് കടത്തിവിടാൻ ഇനി അനുവദിക്കില്ലെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു
📰👉 വിമാന ടിക്കറ്റ് ഉയർന്നത് പ്രവാസികൾക്ക് വൻ തിരിച്ചടിയായി. ഹോർമൂസ് അടഞ്ഞതോടെയാണ് ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ ഉയർത്തിത്. 20 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. 20 ലക്ഷം സീറ്റുകൾ വെട്ടിക്കുറച്ചു
📰👉 കേന്ദ്രസർക്കാർ 12 വർഷമായി വാർധക്യ പെൻഷൻ വർധിപ്പിച്ചിട്ടില്ലെന്നും എന്നാൽ പത്ത് വർഷത്തിനിടയിൽ 6,000 കോടി രൂപയ്ക്കടുത്ത് അവർ സ്വയം പ്രചാരണം കൊടുക്കുന്നതിനുള്ള പരസ്യങ്ങൾക്കു ചെലവാക്കിയെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
📰👉 പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അധോലോക കുറ്റവാളി നേതാവുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ ഭീകരവിരുദ്ധ സേന (എടിഎസ്) വ്യാപക റെയ്ഡ് നടത്തി
📰👉 രാജ്യത്തെ ജനങ്ങളോട് ഒരു വർഷത്തേക്ക് അനാവശ്യമായി സ്വർണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയ്ക്കു പിന്നാലെ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ത്തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ആറ് ശതമാനമുണ്ടായിരുന്ന തീരുവ 15 ശതമാനമായാണ് വർധിപ്പിച്ചത്.
📰👉 കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്റാം രമേശ്. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ രാവിലെ 11 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
📰👉 നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെ അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പർ ചോർന്നത് നാസിക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.
📰👉 മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നത് കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും അതിൽ ഘടകകക്ഷികൾ എന്തിനാണ് ഇടപെട്ടതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഘടകകക്ഷികളുടെ ഇടപെടലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പ്രധാന തടസ്സമായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
📰👉 തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വിശ്വാസവോട്ട് നേടി. വോട്ടെടുപ്പിൽ 144 അംഗങ്ങൾ ടിവികെയെ പിന്തുണച്ചു. 22 പേർ എതിർത്തു. ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അഞ്ചുപേർ അഭിപ്രായം രേഖപ്പെടുത്തിയില്ല
📰👉 സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മേയ് 15 വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ അവസാനമായത്.സ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ചതുപോലെ മേയ് 15 വെള്ളിയാഴ്ച തന്നെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്കാണ് ഇതോടെ അവസാനമായത്.















