2026 ഏപ്രിൽ 11 മെയ് തിങ്കൾ 1199 മേടം 27
വാർത്തകൾ
📰👉 തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്
📰👉 മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദേശത്തെ പൂർണമായും തള്ളി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒട്ടും സ്വീകാര്യമല്ല എന്ന് വിശേഷിപ്പിച്ചാണ് അമേരിക്കൻ പ്രസിഡന്റ് നിർദേശം തള്ളിയത്
📰👉 തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്‍ പ്രതിപക്ഷ നേതാവ്. ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട്ടില്‍ വിജയ്-ഉദയനിധി പോരാട്ടത്തിന്
📰👉 ഇസ്രയേലി യുദ്ധവിമാനങ്ങൾ സോട്ടാർ നദിക്കരയിൽ വ്യോമാക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ട് തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
📰👉 അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു ജാതി, പ്രാദേശിക പരിഗണനകൾ കണക്കിലെടുത്താണു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി മന്ത്രിസഭയിൽ ആറുപേരെ കൂടി ഉൾപ്പെടുത്തിയത്.
📰👉 സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഇന്നു മുതൽ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
📰👉 ഇറാനെതിരായ വ്യോമാക്രമണങ്ങൾ ശക്തമാക്കുന്നതിനായി ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ ഇസ്രയേൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നതായി റിപ്പോർട്ട്.
📰👉 കോതമംഗലത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്നാം വർഷ ബി ഡി എസ് വിദ്യാർഥികൾ ആണ് മരിച്ചത്. പെരിയാറിൽ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റ് രണ്ടുപേർക്കും കൂടി ജീവൻ നഷ്ടമാകുന്ന സ്ഥിതി ഉണ്ടായത്. തിരുവല്ല സ്വദേശി ബിയോൺ തിരുവനന്തപുരം സ്വദേശി ഹരീഷ് കോട്ടയം സ്വദേശി അതുൽ എന്നിവരാണ് പെരിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
📰👉 കാസർഗോഡ് നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുൽ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാർഥിയാണ്.
📰👉 തിരുവനന്തപുരം വർക്കലയിൽ വയോധികയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. വർക്കല പാളയംകുന്ന് വീട്ടിൽ ഇന്ദിരയമ്മയെയാണ് മകളും,ചെറുമകളും, ചെറുമകളുടെ ഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് പുറത്താക്കിയത് . ചെറുമകൾക്ക് പഠനാവശ്യത്തിനായി ഇന്ദിരയമ്മയുടെ പക്കൽ നിന്നും മകൾ വീടിന്റെയും പുരയിടത്തിന്റെയും പ്രമാണങ്ങൾ വാങ്ങി ബാങ്കിൽ പണയം വയ്ക്കുകയും ശേഷം അമ്മയുടെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും മകൾ തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ കുടുംബ വീടിനോട് ചേർന്നുള്ള ചെറിയ വീട്ടിൽ താമസിച്ചിരുന്ന ഇന്ദിരയമ്മയെ ഇക്കഴിഞ്ഞ നാലാം തീയതി മകളും ചെറുമകളും ചെറുമകളുടെ ഭർത്താവും ചേർന്ന് മർദിച്ചശേഷം ഇറക്കി വിട്ടുവെന്ന് അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.















