spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 26

spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 26

Date:

വാർത്തകൾ

👉📰 കുവൈറ്റിലെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേയ്സ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. ഇതിനോടകം ഖൈസുമ (Qaisumah) വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടരുന്ന ജസീറ, ഇനി മുതല്‍ ദമ്മാമിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും (Dammam) പുതിയ ഓപ്പറേഷന്‍ ബേസായി ഉള്‍പ്പെടുത്തി. 

👉📰 നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 985 സ്ഥാനാര്‍ഥികള്‍. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിലവില്‍ 985 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയില്‍ 269 പേരുടെ പത്രികകള്‍ തള്ളിപ്പോയിരുന്നു.

👉📰 യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ഇറാന്‍. ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാന്‍- അമേരിക്ക സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇറാന്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടെത്തിയിരിക്കുന്നത്.

👉📰 സൗദി അറേബ്യയില്‍ കുടുങ്ങിപ്പോയ സന്ദര്‍ശക വിസക്കാര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസ വാര്‍ത്ത. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ഭരണകൂടം നല്‍കിയ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 18-നകം ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി മടങ്ങാമെന്നും മന്ത്രാലയം അറിയിച്ചു

👉📰 കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുഡിഎഫിന്റെ കോഴിക്കോട്ടെ മഹാറാലിയില്‍ വെച്ചാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ആര്‍ജെഡിയിലെ പിളര്‍പ്പിന്റെ ഭാഗമായാണ് കിഷന്‍ ചന്ദിന്റെ ഈ പുതിയ നീക്കം. മുന്നണി അവഗണിച്ചിട്ടും എല്‍ഡിഎഫ് വിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് കിഷന്‍ ചന്ദിന്റെ നേതൃത്വത്തിലുള്ള സംഘം ആര്‍ജെഡി വിട്ടത്. 

👉📰 പശ്ചിമേഷ്യന്‍ സംഘര്‍ഷവും, രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി – ഡോണള്‍ഡ് ട്രംപ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തേടി പ്രതിപക്ഷം. യുദ്ധം എല്ലാവര്‍ക്കും ദോഷം ചെയ്യും എന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പ്രതിപക്ഷത്തെ അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related