spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 18

spot_img

പ്രഭാത വാർത്തകൾ 2026 മാർച്ച് 18

Date:

വാർത്തകൾ

📰👉 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ നിലപാട് സ്വീക
രിക്കുവാൻ,കോട്ടയംജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ യോഗം ഓൾകേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 19ന് പാലാടോംസ് ചേമ്പറിൽ ചേരുന്നു.സംസ്ഥാന വൈസ് പ്രസിൻ്റുമാരായ റോയി വെള്ളരിങ്ങാ
ട്ട്, പ്രൊഫ. നെടുങ്കുന്നം രഘുനാഥ്, ജില്ലാ പ്രസിഡൻ്റ് എ.സി. ബേബിച്ചൻ എന്നിവർ നേതൃത്വം നൽകുന്നു. കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, മൂന്നിലവ്, കടപ്ലാമറ്റം, പൂഞ്ഞാർ, പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകർ പങ്കെടുക്കുന്നു. വി
വിധ സഹകരണസംഘങ്ങളിൽ നിക്ഷേപം നഷ്ടപ്പെട്ടിട്ടുള്ള നിക്ഷേപകർ യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

📰👉 ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ പുനഃപരിശോധന ഹർജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ദേവികുളം എൽ ഡി എഫ് സ്ഥാനാർഥി എ സ്ഥാനാർഥി എ രാജയ്ക്ക് സുപ്രീംകോടതി വിധി നിർണായകമാകും. എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെയാണ പുനഃപരിശോധന ഹർജി നൽകിയത്.

📰👉 ഫ്രഷ്കട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പഞ്ചായത്ത് രാജ് ചട്ടങ്ങൾ പരിശോധിച്ച ശേഷമേ നോട്ടീസ് കൈമാറുകയുള്ളൂ എന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.

📰👉 രണ്ടാംഘട്ട സ്ഥാനാർഥി നിർണയം വേഗത്തിലാക്കാൻ കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. രാവിലെ 11.30ന് ആണ് യോഗം. ഇന്ന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം രണ്ടാംഘട്ട പട്ടിക പ്രഖ്യാപിച്ചേക്കും. അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് കോൺ​ഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. 9 വനിതകളടക്കം 55 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. തർക്ക മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് പട്ടിക പ്രസിദ്ധീകരിച്ചത്.

📰👉 പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെസഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു. യുഎഇയിൽ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി അപലപിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

📰👉 യുഡിഎഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പി.കെ.ശശിക്കായി ബോർഡുകൾ. ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ പി.കെ.ശശിയുടെ ഫ്ലക്സ് ബോർഡുകൾ എത്തി. യുഡിഎഫ് സ്വതന്ത്രൻ എന്നതിന് പകരം യുഡിഎഫ് സ്ഥാനാർഥി എന്നാണ് ബോർഡിൽ. ഷൊർണൂർ സീറ്റ് എന്നും സൂചനകൾ ഉണ്ടായിരുന്നു. സിപിഐഎം വിട്ട പി. കെ.ശശി കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നാണ് സ്ഥാനാർഥിയായി വരുന്നത്.

📰👉 കോവളത്ത് എം വിൻസെന്റിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയതിനെതിരെ രാഹുൽഗാന്ധിക്ക് കത്തയച്ച് പീഡനക്കേസിലെ അതിജീവിത. കേസിൽ കോടതി വിധി വരും വരെ സ്ഥാനാർത്ഥിയാക്കരുതെന്ന് കത്തിൽ ആവശ്യപ്പെടുന്നു. എൽദോസ് കുന്നപ്പിള്ളിൽ , രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്ക് സീറ്റ് നിഷേധിച്ച തത്വം ഈ കേസിലും ബാധകമെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിശ്വാസം അർപ്പിക്കുന്നു എന്നും അതിജീവിത വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related