2026 ജൂൺ 27 ശനി മിഥുനം 13
📰👉 സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം പിണറായി വിജയൻ സർക്കാരിലേക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങൾ ഇ ഡി അന്വേഷിക്കുന്നു. വീണയ്‌ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം.
📰👉 കെ.എസ്.ആർ.ടി.സി. തൊഴിലാളികൾക്ക് ജോലിഭാരം കൂടിയെങ്കിലും സീറോ ടിക്കറ്റിനും കളക്ഷൻ ബത്ത കിട്ടും.* ദിവസം 150-200 രൂപ ലഭിച്ചിരുന്നവർക്ക് ഇപ്പോൾ 300 രൂപ വരെയാണ് ബത്ത. സൗജന്യയാത്ര നടത്തുന്ന സ്ത്രീകളുടെ ടിക്കറ്റ് നിരക്കുകൂടി കണക്കാക്കിയാണ് കളക്ഷൻ ബത്ത നൽകുന്നത്.
📰👉 കേരളത്തിലും ബംഗാളിലുമുൾപ്പെടെയുളള സമീപകാല തെരഞ്ഞെടുപ്പു തോൽവികൾ വിശദമായി വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ യോഗം. വ്യക്തിഗത വീഴ്ചകളും തോൽവിക്കു കാരണമായിട്ടുണ്ടോയെന്നത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.
📰👉 കീം പ്രവേശന പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. എറണാകുളം പത്തടിപ്പാലം ഗവണ്മെന്റ് റസ്റ്റ് ഹൗസില്‍ ഉച്ചയ്ക്ക് ഒന്നിന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഫലപ്രഖ്യാപനം നടത്തും.
📰👉 അമേരിക്കയുടെ ഭാഗം ചേരരുതെന്ന് ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. ഇറാന്റെ താല്പര്യങ്ങൾക്കും തീരുമാനങ്ങൾക്കും പുറത്തുള്ള ക്രമീകരണങ്ങളുമായി വരുന്ന കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പുനൽകാൻ കഴിയില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഘരീബാബാദി വ്യക്തമാക്കി.
📰👉 എഫ് സിആര്‍എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
📰👉 പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ആറ് സൈനികര്‍ വീരമൃത്യു വരിച്ചെന്ന് സ്ഥിരീകരിച്ച് രാജ്യം.വീരമൃത്യു വരിച്ച അഞ്ച് കരസേനാംഗങ്ങളുടെയും ഒരു വ്യോമസേനാംഗത്തിന്റെയും പേര് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടു.
📰👉അനധികൃതമായി ഇന്ത്യയിൽ കഴിയുന്നവരെ കണ്ടെത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ച് പരിശോധനകളും തിരിച്ചറിയൽ നടപടികളും പുരോഗമിക്കുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നതിനാണ് ഇത്തരം നടപടികളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
📰👉 തീരദേശ മേഖലയിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സ്വകാര്യവത്കരണ വിഷയത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
📰👉 തൃപ്പൂണിത്തുറയ്‌ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചുവന്ന ആറ് ബംഗ്ലാദേശി പൗരന്മാരെ പൊലീസ് പിടികൂടി. മെയ്ദി ഹസൻ, മുഹമ്മദ് ആസിം, തരേഖ്, സോഖിർ, മുഹമ്മദ് സൊഹൈൽ, റക്കീബ് ഷാ എന്നിവരാണ് അറസ്റ്റിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് ഇവർ ചെയ്തുവന്നിരുന്നത്















