spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 13

spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 13

Date:

വാർത്തകൾ

🗞️👉 കുമ്മനം ഗോപാലകൃഷ്ണ പണിക്കർ എഴുതിയ കുസൃതി പായസം, ചെറുമണി മുത്തുകൾ എന്നീ പുസ്തകങ്ങളുടെ കവർപേജ്
ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം ബിജോ കൃഷ്ണൻ പ്രകാശനം ചെയ്തു. പുസ്തക
പ്രകാശനം ഫെബ്രുവരി 15-ന് രാവിലെ പത്തിന് ചുരക്കുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
സുമയ്യ തയ്യത്ത് നിർവഹിക്കും.

🗞️👉 ഏകാന്തതയെയും ശൂന്യതയെയും മനുഷ്യൻ ഇന്ന് ഭയപ്പെടുകയാണെന്ന്
സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. സി. എസ്. ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വചനമാരി കൺവെൻഷൻ കുറുപ്പന്തറയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. ആധുനിക കാലഘട്ടത്തിൽ ദൈവവചന വായനയും പഠനവും വിശ്വാസികൾക്കിടയിൽ കുറഞ്ഞുവരുകയാണ്.മനുഷ്യൻ ഇന്ന് ഏകാന്തതയെയും ശൂന്യതയെയും ഭയപ്പെടുന്നു. ഈ ശൂന്യബോധം പലപ്പോഴും മാനസികമായ തകർച്ചകളിലേക്ക് നയിക്കുന്നുണ്ട്.
ശാരീരികമായും മാനസികമായും ആത്മീയമായും നമ്മെത്തന്നെ ശൂന്യമാക്കുമ്പോൾ, ആ ശൂന്യതയിലേക്ക് ദൈവം തന്റെ കൃപ നിറയ്ക്കുന്നു. ഈ ഒരു നിറവ് ആണ് നോമ്പ് കാലം നമുക്ക് നൽകുന്ന അനുഭവമെന്നും ബിഷപ്പ് പറഞ്ഞു.

🗞️👉 കഴിഞ്ഞ രണ്ട് വർഷക്കാലത്തെ അക്കാദമിക നേട്ടങ്ങൾ വിലയിരുത്തിയാണ് ലിറ്റിൽ ഫ്ലവറിനെ മികച്ച സ്കൂൾ ആയി തിരഞ്ഞെടുത്തത്.
മികച്ച പ്രകടനത്തിനായി നടപ്പിലാക്കിയ നൂതനവും ഗവേഷണാത്മകവുമായ ടീച്ചിങ്ങ് മെത്തേഡുകൾ, മന്ദപഠിതാക്കൾ, ഭിന്നശേഷിക്കാർ, ഗിഫ്റ്റഡ് ചൈൽഡ് എന്നീ വിഭാഗം വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ പ്രത്യേക പരിപാടികൾ, സ്‌കൂൾ നടപ്പിലാക്കിയ സാമൂഹ്യസേവന ജനസമ്പർക്ക പരിപാടികൾ,
മാനവികമൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുവാൻ നടത്തുന്ന പ്രവർത്തനങ്ങൾ, സബ്‌ജില്ല / റവന്യൂജില്ല / സംസ്ഥാന / ദേശീയ തലത്തിൽ വിദ്യാർഥികൾ കൈവരിച്ച നേട്ടം,
സ്‌കൂളിൽ നിന്ന് വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികളുടെ എണ്ണം, വിവിധ മേഖലകളിൽ റിസോഴ്‌സ് അധ്യാപകരായി പ്രവർത്തിക്കുന്ന അധ്യാപകരുടെ എണ്ണം എന്നിവ വിലയിരുത്തയാണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.

🗞️👉 താന്‍ അറസ്റ്റ് ചെയ്യപ്പെട്ടാലും കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നത് തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കുകയോ കേസ് ഫയല്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ എന്തുമാകാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. കര്‍ഷകരുടെ താത്പര്യത്തിനും രാജ്യത്തെ ഭക്ഷ്യോത്പാദനത്തിനും എതിരായ ഏത് വ്യാപാര കരാറുകളേയും താന്‍ എതിര്‍ക്കുമെന്നും അവര്‍ക്ക് വേണ്ടി ഏതറ്റം വരേയും താന്‍ പോരാടുമെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞു.

🗞️👉 ശബരിമല സന്നിധാനത്ത് എസ്‌ഐടിയുടെ ശാസ്ത്രീയ പരിശോധന. ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സാമ്പിള്‍ ശേഖരിച്ചു.
നട തുറന്നതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ശ്രീകോവിലിന് സമീപത്തേക്ക് എത്തുകയായിരുന്നു. ഇന്നും നാളെയുമായിട്ടാണ് പരിശോധന. 

🗞️👉 കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കലോത്സവ, സ്പോര്‍ട്സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് വി സി മോഹനന്‍ കുന്നുമ്മല്‍ യൂണിയന്‍ അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ നീക്കം ചോദ്യം ചെയ്താണ് സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 28 വരെയാണ് യൂണിയന്റെ കാലാവധി.

🗞️👉 പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി സീറ്റ് വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവും സഗ്രൂര്‍ എംഎല്‍എയുമായ നരീന്ദര്‍ കൗര്‍ ഭാഗജ് ആണ് രംഗത്തെത്തിയത്. 

🗞️👉 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണ കമ്മിറ്റിയും പ്രകടനപത്രിക സമിതിയും രൂപീകരിച്ച് കോണ്‍ഗ്രസ്. രമേശ് ചെന്നിത്തലയാണ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷന്‍. പ്രകടനപത്രിക സമിതിയുടെ ചെയര്‍മാനായി ബെന്നി ബെഹനാനെ നിയോഗിച്ചു. പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

🗞️👉 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. നമീബിയയെ 93 റണ്‍സിന് തകര്‍ത്തു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116ന് ഓള്‍ ഔട്ടായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ഹാര്‍ദിക് പണ്ഡ്യയും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം നേടി.

🗞️👉 തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ ഏറ്റുമുട്ടി. പുതിയ നീതിന്യായ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ആണ് കയ്യാങ്കളി ഉണ്ടായത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. പ്രസിഡന്റ് രജബ് തയ്യിബ് എര്‍ദോഗന്‍ തന്റെ വിശ്വസ്തനായ അക്കിന്‍ ഗുര്‍ലെക്കിനെ പുതിയ മന്ത്രിയായി നിയമിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. ഗുര്‍ലെക്ക് സത്യപ്രതിജ്ഞയ്ക്കായി നീങ്ങിയതോടെ , പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചു. പിന്നാലെ ഭരണകക്ഷിയായ എകെ പാര്‍ട്ടി അംഗങ്ങള്‍ തിരിച്ചടിച്ചു. ഇതോടെ സഭയില്‍ കൂട്ടത്തല്ല് ആയി. സംഘര്‍ഷം രൂക്ഷമായതോടെ സഭാ നടപടികള്‍ പതിനഞ്ച് മിനിറ്റോട്ടം നിര്‍ത്തിവെച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related