2025 ഫെബ്രുവരി 02 തിങ്കൾ 1199 മകരമാസം 19
വാർത്തകൾ
🗞️👉 രണ്ട് വർഷത്തിന് ശേഷം ഗസ്സയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന റഫ ഇടനാഴി തുറന്നു. നിയന്ത്രണങ്ങളോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഉറപ്പാക്കുമെന്ന് ഇസ്രയേൽ. ഗസ്സ വെടിനിർത്തൽ കരാറിലെ വ്യവസ്ഥ പ്രകാരമാണ് നടപടി. ഇരുവശത്തേക്കും പരിമിതമായി മാത്രമേ പലസ്തീൻകാരുടെ യാത്ര അനുവദിക്കു എന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു.
🗞️👉 തിരഞ്ഞെടുപ്പ് വര്‍ഷം വമ്പന്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ബജറ്റില്‍ നിരാശ. അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയില്ല. വര്‍ഷങ്ങളായി കാത്തിരുന്ന എയിംസ് പ്രഖ്യാപനവും ഉണ്ടായില്ല. കേരളത്തിന് കിട്ടിയത് കടലാമ പരിപാലത്തിനുള്ള പദ്ധതിയും ധാതു ഇടനാഴിയുമാണ്. അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനിടെ കേരളം എന്ന് വിളിച്ചുപറഞ്ഞ് കേരളാ എംപിമാര്‍ പ്രതിഷേധിച്ചു.
🗞️👉 കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ വടക്കൻ മേഖല ജാഥ കാസറഗോഡ് കുമ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കകുകയായിരുന്നു മുഖ്യമന്ത്രി.
🗞️👉 സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര ബജറ്റിനെതിരെ രാഷ്ട്രീയ വിവാദം കത്തുന്നതിനിടെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന ബിജെപിയുടെ ന്യായീകരണത്തിനാണ് മറുപടി. എയിംസിനായി കേരളത്തിൽ ഭൂമി അനുവദിച്ചത് അറിയിച്ചതിനു ശേഷം 2024 ൽ കേന്ദ്രത്തിൽ നിന്ന് ലഭിച്ച മറുപടി കത്ത് പരസ്യപ്പെടുത്തിയാണ് ആരോഗ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
🗞️👉 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫിന്റെ മേഖല ജാഥകൾക്ക് തുടക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതവികാരം ഇളക്കിവിടാൻ മുസ്ലിംലീഗ് ശ്രമിക്കുന്നെന്ന് ആരോപിച്ച മുഖ്യമന്ത്രി പ്രതിപക്ഷ സംഘടനകളെ രൂക്ഷമായി വിമർശിച്ചു.
🗞️👉 പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെയും പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെയും കക്ഷിചേർത്താണ് മമതാ ഹർജി സമർപ്പിച്ചിട്ടുള്ളത്. നേരത്തെ വോട്ടർപട്ടിക പരിഷ്കരണവുമായി ടിഎംസി എംപിമാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹർജികൾ ഈ മാസം നാലിനാണ് പരിഗണിക്കാൻ സാധ്യത.
🗞️👉 നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാമ്പത്തിക ചതിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഏറ്റവും വലിയ തട്ടിപ്പ് വിബി ജി റാം ജി പദ്ധതിയിലാണ്. 60 – 40 ആണ് കേന്ദ്ര – സംസ്ഥാന വിഹിതം.സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അപകടപ്പെടുത്താനാണിത്. കേന്ദ്രം ഒറ്റക്ക് പണം ചെലവാക്കുമ്പോൾ ചെറിയ തുകയാണ് പ്രഖ്യാപിച്ചിരുന്നത്, ഇപ്പൊൾ 94000 കോടി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.
🗞️👉 അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ ആക്രമിച്ചാൽ പ്രാദേശിക യുദ്ധത്തിന് കാരണമാകുമെന്ന് പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാൻ തീരത്ത് സൈനിക നീക്കം നടത്തുന്നതിനിടെ ആണ് മുന്നറിയിപ്പ്. 1979ൽ ആയത്തുള്ള റൂഹൊള്ള ഖൊമേനി ഫ്രാൻസിൽ നിന്ന് ഇറാനിലേക്ക് മടങ്ങിയെത്തിയതിന്റെ വാർഷികത്തിൽ സംസാരിക്കുന്നതിനിടെ ആണ് മുന്നറിയിപ്പ്.
🗞️👉 ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണെന്നും, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന. ഏഴ് അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീര്‍ക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന് സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
🗞️👉 പ്രവാസികൾ നാട്ടിലെ വസ്തു വിൽക്കുമ്പോൾ ഉള്ള ആദായനികുതി നടപടികളിലെ സങ്കീർണതകൾ ഒഴിവാകും. വീടോ വസ്തുവോ വിൽക്കുമ്പോൾ പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കാണ് പുതിയ ബജറ്റോടെ പരിഹാരം ആയിരിക്കുന്നത്. വീടോ വസ്തുവോ വിൽക്കുമ്പോൾ വിൽപ്പന തുകയിൽ നിന്നും മുൻകൂർ നികുതി അടയ്ക്കാനും തുക നിക്ഷേപിക്കാനും ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ അഥവാ TAN വേണമെന്നായിരുന്നു ഇതുവരെയുള്ള ചട്ടം. ഈ നമ്പർ എടുക്കാൻ ഉള്ള ബുദ്ധിമുട്ടുകൾ കാരണം വിൽപ്പന വൈകാനും മുടങ്ങാനും ഇടയാക്കിയിരുന്നു. എന്നാൽ ഇനിമുതൽ ടിഡിഎസ് പിടിക്കാൻ TAN നിന് പകരം പാൻ കാർഡ് മതിയാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
















