2026 ഏപ്രിൽ 19 ഞായർ 1199 മേടം 06
വാർത്തകൾ
👉📰നാരീശക്തിയുടെ സ്വപ്നങ്ങൾ തകർത്തത്തിൽ അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ., എസ്.പി പാര്‍ട്ടികളുടെ സ്വാര്‍ഥത വനിത ബില്ലിനെ പരാജയപ്പെടുത്തി. ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ കുടുംബാധിപത്യ പാര്‍ട്ടികള്‍ ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
👉📰കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്നും കെ സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അറിയിച്ചതായി കെ സുധാകരൻ എംപി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്നും കെ സുധാകരൻ പറഞ്ഞു.
👉📰 ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിനു നേരെയെന്ന് റിപ്പോർട്ട്. ജഗ് അർണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാൻ്റെ വടക്കൻ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.
👉📰 കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.
👉📰 കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി, പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കണ്ണൂർ വനിതാ പോലീസ് ആണ് പരാതിയിൽ കേസെടുത്തത്. കണ്ണൂർ സ്വദേശിനിയാണ് അതുലിനെതിരെ പരാതി നൽകിയത്.
👉📰 ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയിൽ മാർഗ നിർദേശങ്ങളുമായി കൊച്ചി കാലടി സംസ്കൃത സർവകലാശാല. ശങ്കരജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ സർവകലാശാലയിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് സർവകലാശാല കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക.
👉📰 ടിവികെ അധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പൊലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ ആരോപിച്ചു. 22 നിബന്ധനകളോടെയാണ് പൊലീസ് അനുമതി നൽകിയത്. മൂന്നാം തവണയാണ് കടലൂർ പര്യടനം റദ്ദാക്കുന്നത്. നാളെ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പര്യടനം നടത്തും. വൈകുന്നേരം മൂന്ന് മണി മുതലാണ് റോഡ് ഷോ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല് ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയനേതാക്കൾ എത്തുകയാണ് തമിഴ്നാട്ടിൽ. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിലെ രണ്ടിടങ്ങളിൽ റോഡ് ഷോ നടത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പൊന്നേരി, റാണിപ്പോട്ട്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഇന്ന് പര്യടനം നടത്തി.
👉📰 വനിതാ സംവരണ നിയമ ഭേദഗതിയിലെ വിമർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പ്രതിപക്ഷപാർട്ടികൾ. സ്ത്രീകളെ മറയാക്കുന്നത് അപമാനകരമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ വഞ്ചനാപരമായ ശ്രമങ്ങൾക്കായിരുന്നു പ്രധാനമന്ത്രി ക്ഷമ ചോദിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മാതൃക പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ദുരുപയോഗമാണിതെന്ന് പി സന്തോഷ് കുമാർ പ്രതികരിച്ചു.
















