spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 17

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 17

Date:

വാർത്തകൾ

👉📰 ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്ത് ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നും ലെബനന്‍ പ്രസിഡന്റുമായും,ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്‌തെന്നും ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

👉📰 ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

👉📰 മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെറ്റായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നൽകുന്നത്. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്ക് മറുപടി നൽകും. പ്രതിപക്ഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നത് തെറ്റായ ധാരണയെന്നും അമിത് ഷാ വ്യക്തമാക്കി.

👉📰 ഹരിയാന കുരുക്ഷേത്ര എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിഷേധം. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആണ് ജീവനൊടുക്കിയത്. ക്യാമ്പസില്‍ നിന്നുണ്ടായ മാനസിക സമ്മര്‍ദമാണ് ആത്മഹത്യകള്‍ക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ക്യാംപസില്‍ നൂറോളം വിദ്യാര്‍ഥികളാണ് എന്‍ഐടിയുടെ മുന്‍ ഗേറ്റിനടുത്ത് പ്രതിഷേധിക്കുന്നത്

👉📰 സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന പാകിസ്താന് വന്‍ സാമ്പത്തിക സഹായവുമായി സൗദി അറേബ്യ. എട്ട് ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശിച്ചു. പാകിസ്താന്‍ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുകയാണ് സൗദിയുടെ ലക്ഷ്യം.

👉📰 പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നാണ് കെഎസ്ഇബി താത്ക്കാലിക ജീവനക്കാരന്‍ മരിച്ചതെന്ന ആരോപണം പൂര്‍ണമായി തള്ളി ആശുപത്രി സൂപ്രണ്ട് ഡോ. നിതാ നായര്‍. അമ്പൂരി സ്വദേശി സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ നോക്കാന്‍ ഡോക്ടേഴ്‌സ് പോലുമുണ്ടായിരുന്നില്ലെന്ന ആരോപണം ഡോക്ടര്‍ തള്ളി. കൃത്യമായ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്നും സൂപ്രണ്ട് പറഞ്ഞു.

👉📰 കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആവര്‍ത്തിച്ച് കുടുംബം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ പറഞ്ഞു. ഡോ. റാം മാത്രമല്ല മകന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് രാജന്‍ പറയുന്നത്. നിരവധി കറുത്ത കരങ്ങള്‍ ഇതിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

👉📰 പശ്ചിമ ബാംഗാളിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടുന്നവര്‍ക്ക് വോട്ട് ചെയ്യാമെന്ന് സുപ്രീംകോടതി. അപ്പീല്‍ ട്രൈബൂണല്‍ അനുവദിച്ചാല്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് നിര്‍ദേശം. കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിര്‍ണ്ണായക ഉത്തരവ്.  ഭരണഘടനയുടെ അനുച്ഛേദം 142 അനുവദിക്കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടേതാണ് നിര്‍ണായക ഉത്തരവ്.

👉📰 സംസ്ഥാനത്ത് ഉയർന്ന താപനില തുടരുകയാണ്. ഇന്ന് കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെ ഉയർന്ന താപനില രേഖപ്പെടുത്തി. കോട്ടയത്തും കോഴിക്കോടും പാലക്കാടും ഉയർന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. പാലക്കാട് – 39.6°C താപനില രേഖപ്പെടുത്തി. സാധാരണയിൽ നിന്നും +3.1°C കൂടുതലാണ് താപനില. പുനലൂർ – 38.6°C (+3.3°C), കോട്ടയം – 37.5°C (+3.3°C), കോഴിക്കോട് – 37.2°C (+2.6°C), വെള്ളാനിക്കര – 36.9°C (+1.9°C) CIAL കൊച്ചി – 36.8°C (+2.4°C), കണ്ണൂർ എയർപോർട്ട് – 36.5°C, തിരുവനന്തപുരം നഗരം – 36.1°C (+2.4°C), തിരുവനന്തപുരം എയർപോർട്ട് – 35.0°C (+1.8°C), കണ്ണൂർ – 35.0°C (സാധാരണതന്നെ), കരിപ്പൂർ എയർപോർട്ട് – 34.6°C (+0.4°C), നേവൽ എയർ സ്റ്റേഷൻ കൊച്ചി – 32.6°C (-0.4°C കുറവ്) താപനില രേഖപ്പെടുത്തി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related