spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 13

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 13

Date:

വാർത്തകൾ

👉📰 നിതിൻ രാജിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പിതാവ് രാജൻ. നിതിനെ എച്ച്ഒഡി ക്രൂരമായി അധിക്ഷേപിച്ചെന്നും കമൽ എന്ന ഹോസ്റ്റൽ വാർഡനും ലത എന്ന അധ്യാപികയ്ക്കും മകന്റെ മരണത്തിൽ പങ്ക് ഉണ്ടെന്നും പിതാവ്. പല തവണ പരാതി ഉന്നയിച്ചപ്പോഴും പ്രിൻസിപ്പൽ അവ പൂഴ്ത്തി വെച്ചു. ആരോപണ വിധേയരെ തുറങ്കിലിടണമെന്നും നിതിന്റെ പിതാവ്.

👉📰 കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ. എംകെ റാം, സം​ഗീത എന്നിവർക്കെതിരെയാണ് കേസെടുത്തത്. അന്വേഷണത്തിന് ഏഴ് അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിൽ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി – പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിതിൻ രാജ് പറഞ്ഞു. റാഗിങ് പരാതിയും അന്വേഷിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.

👉📰 നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്.

👉📰 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു എംവി ഗോവിന്ദൻ.

👉📰 ചൈനയ്ക്കെതിരെ തീരുവ ഭീഷണിയുമായി ട്രംപ്. ഇറാന് ആയുധങ്ങൾ കൈമാറുകയാണെങ്കിൽ ചൈനയ്ക്ക് 50% തീരുവ ചുമത്തുമെന്ന് ട്രംപ്. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാന് നൽകാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഭീഷണി.

👉📰 വനിതാ സംവരണ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കത്തയച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി. മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട ഭേദഗതികൾ പൂർത്തിയാക്കി 2029-ഓടെ വനിതാ സംവരണത്തിന്റെ ഗുണഫലം ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി. ഇത് രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെ നൽകിയ പെൺമക്കൾക്ക് നൽകിയ ഉറപ്പ് നടപ്പാക്കുന്നത്. നാരീശക്തിക്കായി ഒരുമിച്ച് മുന്നേറാമെന്ന് കിരൺ റിജിജു കത്തിൽ പറഞ്ഞു. നടപടികളുടെ പേരിൽ ​ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസം നീതി നിഷേധമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

👉📰 അസിം മുനീറിനെയും ഷെഹ്ബാസ് ഷെരീഫിനെയും അഭിനന്ദിച്ച് ട്രംപ്. പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും നേതൃത്വം കഴിവുറ്റത്. ഇന്ത്യയുമായുള്ള യുദ്ധത്തിൽ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിന് അവർ എപ്പോഴും തന്നോട് നന്ദിയുള്ളവരെന്നും ട്രംപ്.

👉📰 ഹോർമുസ് കടലിടുക്കിൽ ഉടൻ ഉപരോധം ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസിലേക്ക് പ്രവേശിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപിന്റെ ഭീഷണി. ഇതിനായുള്ള നടപടി യുഎസ് നാവിക സേന ഉടൻ ആരംഭിക്കും. ഇറാന് ടോൾ നൽകുന്ന എല്ലാ കപ്പലുകളെയും നിരോധിക്കാൻ യുഎസ് നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും ട്രംപ്. നിയമവിരുദ്ധമായ ടോൾ അടയ്ക്കുന്ന ആരെയും സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

👉📰 യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. ഈ അടുത്തിടെ ​ഗൂ​ഗിൾ പേയിൽ പുതിയ ഫീച്ചർ എത്തിയതിനെതിരെ വ്യാപക വ്യാജ പ്രചാരണമാണ് നടന്നത്. എന്നാൽ പോക്കറ്റ് മണിയെന്ന യുപിഐ സർക്കിൾ ഉപകാരപ്പെടുന്ന ഒന്നാണെന്നതാണ് യാഥാർഥ്യം. കുട്ടികൾക്കു രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വന്തം ഫോണിൽ യുപിഐ വഴി പണമിടപാട് നടത്താനാകുന്നതാണ് പുതിയ ഫീച്ചർ.

👉📰 ഇന്ത്യൻ വാഹന വിപണിയിൽ ഒരു വമ്പൻ തിരിച്ചുവരവായിരുന്നു ടാറ്റയുടെ സിയറ നടത്തിയത്. അത് ഉപഭോക്താക്കൾക്ക് മാത്രമല്ല ഇപ്പോൾ ടാറ്റയ്ക്ക് തന്നെ വലിയ സന്തോഷം നൽകുന്ന ഒന്നായി മാറിയിരിക്കുകയാണ്. വിപണിയിൽ സിയറ എത്തിയതോടെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ടാറ്റയുടെ വളർച്ച മൂന്നിരട്ടിയായി വർധിച്ചിരിക്കുകയാണ്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related