spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 08

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 08

spot_img

Date:

വാർത്തകൾ

👉📰 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. പ്രഖ്യാപനം തൊട്ട് ഓരോ ദിവസം ചൂടേറിയ തിരഞ്ഞെടുപ്പ് ആവേശം, പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ ഏറ്റവും പാരമ്യത്തിലേക്ക്. അവസാനലാപ്പിൽ സ്ഥാനാർഥികളും അണികളും അത്യാവേശത്തിലായിരുന്നു. കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്. വിവാദങ്ങളും ആരോപണങ്ങളും വാക്പോരും പ്രചാരണത്തിൽ നിറഞ്ഞു. കൊട്ടിക്കലാശ ദിവസവും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ലായിരുന്നു.

👉📰 ട്രംപിന്റെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങളെ ഇറാന്റെ നാഗരികത മറികടന്നുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ ആശ്രയിക്കുന്നത് രാഷ്ട്രത്തിന്റെ ആന്തരിക ശക്തിയിലാണെന്നും അദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിലുള്ളത് ‘ഗുണ്ടകൾ’ എന്ന് ഇറാൻ മുൻ മന്ത്രി അബ്ബാസ് അഖൗണ്ടി വിമർശിച്ചു.

👉📰 മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം.രേവന്ത് റെഡ്ഡി അപമാനിച്ചത് കേരള ജനതയെ കൂടിയാണെന്ന് ശിവന്‍കുട്ടി പറഞ്ഞു. രേവന്ത് റെഡ്ഡിക്ക് ഇക്കാര്യത്തില്‍ വഴി കാട്ടുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

👉📰 രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എ ഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പൊലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വിഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അധിക്ഷേപ വിഡോയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതി

👉📰 ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. വരുന്ന 48 മണിക്കൂർ നിലവിലെ സ്ഥലത്ത് തന്നെ പൗരന്മാർ തുടരണമെന്ന് ഇന്ത്യൻ എംബസി. സൈനിക സംവിധാനങ്ങൾ ഉള്ള ഇടങ്ങളും ബഹുനില കെട്ടിടങ്ങളിലെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും വീടിനുള്ളിൽ തുടരണമെന്നും നിർദേശം നൽകി. എംബസിയുടെ അടിയന്തര നമ്പറുകൾ പ്രവർത്തനക്ഷമമായി തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

👉📰 ഇറാനിൽ ആണവ ആക്രമണം ഉണ്ടാകില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാൻസിന്റെ പരാമർശങ്ങളിൽ ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോ​ഗിക്കുമെന്നായിരുന്നു വാൻസ് പറഞ്ഞത്. എന്നാൽ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

👉📰 യുഡിഎഫിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. കായംകുളത്ത് എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related