വയനാട് കുന്നമ്പറ്റയിലെ കോണ്‍ഗ്രസ് ഭവന പദ്ധതിക്കായുള്ള ഭൂമിയിലേക്ക് വഴികാട്ടുന്ന ബാനര്‍ സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 230 വീട് നിര്‍മിക്കാന്‍ കോണ്‍ഗ്രസ് വാങ്ങി എന്നു പറയുന്ന 3.5
ഏക്കര്‍ ഭൂമിയിലേക്കുള്ള വഴി എന്ന് അടയാളപ്പെടുത്തിയ ബാനര്‍ ആണ് സ്ഥാപിച്ചത്. ഈ ഭാഗത്ത് സ്ഥിരമായി ബോര്‍ഡ് വെക്കും എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ബാനറിന് താഴെ പണം പൂര്‍ണമായും കൊടുത്തിട്ടില്ല എന്നുമുണ്ട്.
നേരത്തെ, മുണ്ടക്കൈ – ചൂരല്‍മല ടൗണ്‍ഷിപ്പിലെ വെള്ളം കിനിഞ്ഞിറങ്ങിയെന്ന് പരാതി ഉയര്‍ന്ന വീട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചിരുന്നു. വി വസിഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും കൊടികളുമായി ടൗണ്‍ഷിപ്പിലെത്തി.
















