പാലാ: മന്ത്രിയായി ചുമതലയേറ്റ ശേഷം പാലാ രൂപതാ അരമനയിൽ സന്ദർശനത്തിനെത്തിയ മന്ത്രി മോൻസ് ജോസഫിന് ഊഷ്മളമായ സ്വീകരണം നൽകി. പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലാണ് അരമനയിൽ മന്ത്രിയെ സ്വീകരിച്ചത്.
അരമനയിൽ എത്തിയ മന്ത്രിക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് പൊന്നാട അണിയിക്കുകയും ചെയ്തു. പുതിയ സർക്കാരിന്റെ കീഴിൽ നാടിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മന്ത്രിക്ക് എല്ലാവിധ ഭാവുകങ്ങളും ആത്മീയ പിന്തുണയും ബിഷപ്പ് നേർന്നു.















