spot_img

ഇൻഫോസിറ്റി യാഥാർത്ഥ്യമാക്കാൻ ജോസ് കെ മാണിയെ വിജയിപ്പിക്കുക: ഡാൻ്റിസ് കൂനാനിക്കൽ

Date:

 പൈക : ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നതും പാലായുടെ സമഗ്ര പുരോഗതിക്ക് നിദാനമാകുന്നതുമായ വലവൂർ ട്രിപ്പിൾ ഐ. റ്റി യോട് അനുബന്ധിച്ച് വിഭാവന ചെയ്തിരിക്കുന്ന ഇൻഫോസിറ്റി യാഥാർത്ഥ്യമാക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വിജയം അനിവാര്യമാണെന്ന് കേരളാ കോൺഗ്രസ് (എം ) സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്തും എറണാകുളത്തും ഉള്ളതുപോലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കൾക്ക് ഐ. റ്റി മേഖലയിൽ തൊഴിലും ജീവിതവിജയവും ഉറപ്പുവരുത്തുന്ന ഇൻഫോസിറ്റിയുടെ സ്ഥാപനം നാടിൻ്റെ വികസന മുന്നേറ്റത്തിൽ നാഴികക്കല്ലാകുമെന്നും സയൻസ് സിറ്റിയും ട്രിപ്പിൾ ഐറ്റിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നാടിന് സമ്മാനിച്ച ജോസ് കെ മാണിയുടെ നേതൃത്വത്തിൽ വലിയ വികസന മുന്നേറ്റത്തിന് പാലാ വേദിയാകുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. മന്ത്രിസ്ഥാനത്തിനും താക്കോൽ പദവികൾക്കുമായി പരസ്പരം വഴക്കടിച്ചിരുന്ന മുൻ കാല യു.ഡി എഫ് സർക്കാരുകൾ സൃഷ്‌ടിച്ച ഭരണരംഗത്തെ സ്തംഭനാവസ്ഥയും അരാജകത്വവും ഈ സന്ദർഭത്തിൽ ഓർമ്മിക്കപ്പെടണമെന്നും പത്തുവർഷക്കാലത്തെ സ്ഥിരതയാർന്ന ഇടതുഭരണത്തിൽ കേരളത്തിലുണ്ടായ പൊതു വികസനവും ക്ഷേമ പ്രവർത്തനങ്ങളും പരിഗണിച്ചുകൊണ്ട് ഭരണ തുടർച്ചയ്ക്കായി രണ്ടിലയിൽ വോട്ടു ചെയ്യാനാവണമെന്നും ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു. മൂന്നാം തുടർ ഭരണത്തിൽ മന്ത്രി പദവിയിലിരുന്ന് പാലായുടെ യശ്ശസ് ഉയർത്താനും നഷ്ടപ്രതാപം വീണ്ടെടുക്കാനും ജോസ് കെ മാണിയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മീനച്ചിൽ പഞ്ചായത്തിലെ പൈകയിൽ നിരവധി ആൾക്കാർ പങ്കെടുത്ത സംയുക്ത ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഗ്രാമപഞ്ചായത്തിന്റെ മുൻപ്രസിഡന്റ് സോജൻ തൊടുക അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മണ്ഡലം കൺവീനർ ബിനോയി നരിതൂക്കിൽ, മുൻ പഞ്ചായത്ത് പ്രസിഡൻറ് ജോയി കുഴിപ്പാല, മുൻ ബ്ലോക്ക് മെമ്പർമാരായ ജോസ് ചെമ്പകശ്ശേരി, ബിജി വിജയകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ  ജിജി ജോമോൻ , മുൻ മണ്ഡലം പ്രസിഡൻ്റ് സേവ്യർ പുല്ലാന്താനിയിൽ, ബൂത്ത് പ്രസിഡൻറ് സേവ്യർ കോഴി കൊത്തിക്കൽ,  പൂവരണി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് സിബി മൊളോപ്പറമ്പിൽ,സി. പി. എം ലോക്കൽ കമ്മിറ്റി മെമ്പർ അജി മാധവൻ, ടോമി പുല്ലാട്ട്, സാബു മുളങ്ങാശ്ശേരി,മാനുവൽ തൊടുക,മുൻ പഞ്ചായത്ത് മെമ്പർ എൽസി ബെന്നി പീറ്റർ കിഴക്കേമല തുടങ്ങിയവർ പ്രസംഗിച്ചു.
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related