spot_img

മാജിക് ടച്ച്-2026: ഭിന്നശേഷി പ്രതിഭകളുടെ സംഗമം മെയ് 10-ന് പാലായിൽ

Date:

പാലാ: ഭിന്നശേഷി സേവന രംഗത്തെ പ്രമുഖ സംഘടനയായ സക്ഷമ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷി പ്രതിഭകളുടെ സംഗമം “മാജിക് ടച്ച് മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സംപൂജ്യവീത്‌ സംഘാനന്ദ സ്വാമി പരിപാടി വിളക്ക് തെളിച്ചു ഉദ്ഘാടനം ചെയ്യും

കഴിഞ്ഞ വർഷം ഭക്ത സൂർദാസ് ജയന്തിയോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായി വിപുലമായ കലാമത്സരങ്ങളാണ് സക്ഷമ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഈ വർഷം മത്സരങ്ങൾ എന്നതിലുപരി, വിവിധ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഭിന്നശേഷി പ്രതിഭകളെ ഒരുമിച്ചു ചേർക്കുന്ന പ്രതിഭാസംഗമം” എന്ന രീതിയിലാണ് മാജിക് ടച്ച് വിഭാവനം ചെയ്തിരിക്കുന്നത്. അവരുടെ കഴിവുകളെ ആദരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനുമുള്ള ഒരു വേദിയായി ഈ പരിപാടി മാറും.

സക്ഷമയുടെ പ്രവർത്തനങ്ങൾ:

ക്ഷേമത്തിനായി ദേശീയതലത്തിൽ ഭിന്നശേഷിക്കാരുടെ പ്രവർത്തിക്കുന്ന സക്ഷമ, കോട്ടയം ജില്ലയിൽ വിപുലമായ സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്.

നേത്രദാന കാമ്പയിൻ: ‘അന്ധതയില്ലാത്ത ഭാരതം’ എന്ന ലക്ഷ്യത്തോടെ സക്ഷമ നടത്തുന്ന നേത്രദാന ബോധവൽക്കരണ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ജില്ലയിൽ നൂറുകണക്കിന് ആളുകളെ നേത്രദാന സമ്മതപത്രം ഒപ്പിടുവിക്കാനും മരണാനന്തര നേത്രദാന പ്രക്രിയകൾ ഏകോപിപ്പിക്കാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.* ക്ഷേമപദ്ധതികൾ: അർഹരായവർക്ക് പെൻഷൻ സഹായങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വീട് നവീകരണം തുടങ്ങിയവ സക്ഷമയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നു.

മെയ് 10-ന് നടക്കുന്ന ‘മാജിക് ടച്ച് സംഗമത്തിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എല്ലാ ഭിന്നശേഷി പ്രതിഭകളെയും സ്നേഹസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പാലാ മീഡിയ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ ജയരാജ്‌, ജില്ലാ ജനറൽ സെക്രട്ടറി സ്വപ്‍ന ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related