കുറവിലങ്ങാട്: ബൈബിൾ അപ്പോസ്‌റ്റോലേറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോഗോസ് ക്വിസ്സിന്റെ സിൽവർ ജൂബിലി വർഷത്തിൽ അഭിമാന നേട്ടവുമായി കുറവിലങ്ങാട് ഇടവക. രൂപത തലത്തിലും സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഈ വർഷത്തെ ‘ലോഗോസ് ഫാമിലി’ ആയി തിരഞ്ഞെടുക്കപ്പെട്ട വടക്കേ വെള്ളാക്കൽ കുടുംബത്തെ പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആദരിച്ചു.
ബൈബിൾ അപ്പോസ്‌റ്റോലേറ്റ് ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ നടന്നത്.

















