*ജീവമന്ന സമാപന സമ്മേളനം മെയ് 27ബുധൻ രാവിലെ 8:30 ന് ആരംഭിക്കുന്നു. *
ജീവമന്ന സമാപന സമ്മേളനം നടക്കുന്നത് മെയ് 27ആം തീയതി ബുധനാഴ്ച പാലാ കത്തീഡ്രൽ പള്ളി ഓഡിറ്റോറിയത്തിൽ വച്ചാണ്. രാവിലെ 8:30 ന് രജിസ്ട്രേഷൻ ആരംഭിക്കുന്നു.
ജീവമന മത്സരം നടത്തി വിജയികളുടെ പേര് രൂപതയിൽ ഏൽപ്പിച്ച പള്ളികളിലെ ബഹുമാനപ്പെട്ട വൈദിക അവർ തന്ന ലിസ്റ്റിലുള്ള ആളുകളെ ഈ ഡേറ്റിന്റെ കാര്യം ഓർമിപ്പിക്കുമല്ലോ.
പ്രസ്തുത മീറ്റിംഗിൽ ആണ് സമ്മാനങ്ങൾ ലഭിക്കുക.
30 വചനങ്ങൾക്ക് മുകളിൽ പറഞ്ഞു കേൾപ്പിച്ച
A കാറ്റഗറി കുട്ടികൾ
75 വചനത്തിനു മുകളിൽ എഴുതിയ ബി കാറ്റഗറി കുട്ടികൾ.
നൂറുവചനത്തിന് മുകളിൽ എഴുതിയ മറ്റെല്ലാ കാറ്റഗറിയിലും ഉള്ളവർ.
119 ആം സങ്കീർത്തനം പഠിച്ചു കഴിഞ്ഞ കുട്ടികൾ.
എന്നിവർക്കുള്ള സമ്മാനങ്ങൾ അന്ന് വിതരണം ചെയ്യും
ഓരോ പള്ളികളിൽ നിന്നും കിട്ടിയിരിക്കുന്ന സമ്മാന അർഹരുടെ ലിസ്റ്റ് അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്നതാണ്.
ഒരുപാട് ആളുകൾ ഉള്ളതുകൊണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചുകഴിയുമ്പോൾ അത് ശ്രദ്ധപൂർവ്വം നോക്കി ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ ഉടനടി ഓഫീസിൽ അറിയിക്കുക.
പള്ളികളിൽ മത്സരം നടത്തി ബഹുമാനപ്പെട്ട വൈദികർ നൽകിയിട്ടുള്ള ലിസ്റ്റ് അനുസരിച്ചാണ് മൊത്തത്തിലുള്ള ലിസ്റ്റ് ഉണ്ടാക്കിയിട്ടുള്ളത്.
1500 ഓളം സമ്മാനർഹർ ഉള്ളതുകൊണ്ട് സമ്മാനങ്ങൾ ലഭിച്ചവർക്ക് പ്രത്യേക കൂപ്പൺ ഉണ്ടായിരിക്കുന്നതാണ് ആ കൂപ്പൺ പള്ളികളിൽ അടുത്ത ദിവസങ്ങളിൽ എത്തിക്കുന്നതാണ്. സമ്മാനം ഏതാണ്ട് 800 ഓളം രൂപ വില വരുന്നതാണ്. സമ്മാന അർഹരുടെ കയ്യിൽ തന്നെയാണ് സമ്മാനം എത്തുന്നത് എന്ന് ഉറപ്പുവരുത്താൻ സമ്മാനം വാങ്ങാൻ വരുന്നവർ ആ കൂപ്പൺ കൊണ്ടുവരേണ്ടതാണ്.
സമ്മാനർഹർ എല്ലാവരും ഇരുപത്തിയേഴാം തീയതി ബുധനാഴ്ച കത്തീഡ്രൽ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്. രാവിലെ 8:30 ന് എത്തിച്ചേരുക.
ഉച്ചഭക്ഷണം എല്ലാവർക്കും നൽകുന്നതാണ് ഉച്ച ഭക്ഷണത്തോടുകൂടി മീറ്റിംഗ് അവസാനിക്കുന്നു.
NB മീറ്റിംഗിൽ എത്തിച്ചേരാത്തവർക്ക് സമ്മാനങ്ങൾ പിന്നീട് നൽകുന്നതല്ല.
Thankyou 🙏















