ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. അമേരിക്കയുടെ ടെക്ക് കമ്പനികളെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ടെക്ക് കമ്പനികളുടെ പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുന്നറിയിപ്പ്. ആക്രമണത്തിൽ തകർന്ന കെട്ടിടത്തിലെ തീ അണയ്ക്കാൻ സിവിൽ ഡിഫൻസ് സംഘം പരിശ്രമിക്കുന്നതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.ആമസോണിന്റെ ക്ലൗഡ് പ്രവർത്തനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.















