പാലാ: സെന്റ്. തോമസ് കോളേജ് പാലായിൽ സംഘടിപ്പിക്കുന്ന സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് 2026 ഏപ്രിൽ 20-ാം തീയതി തിങ്കളാഴ്ച ആരംഭിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.00 മണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരവും വിമൻസ് പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമംഗവുമായ സഞ്ചന സജീവൻ നിർവഹിക്കും.
കേരള സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകയായ റ്റി. ദീപ്തിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ഡോ. ആശിഷ് ജോസഫ് , ക്രിക്കറ്റ് അക്കാഡമി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജിക്കുപാൽ, അക്കാദമി ടെക്നിക്കൽ ഡയറക്ടർ രാകേഷ് കെ ജെ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിവിധ പ്രായത്തിലുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ പരിശീലന ക്യാമ്പിൽ ക്രിക്കറ്റിന്റെ അടിസ്ഥാനപരവും വിപുലവുമായ പരിശീലനങ്ങൾ, ഫിറ്റ്നസ് പരിശീലനം, മത്സരപരിചയം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. ഭാവിയിലെ കഴിവുള്ള താരങ്ങളെ കണ്ടെത്തുകയും വളർത്തുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
സമ്മർ ക്രിക്കറ്റ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ഇന്ത്യൻ ക്രിക്കറ്റ് വനിതാ താരം സഞ്ജന സജീവൻ നിർവഹിക്കും
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular