ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിലാണ് നിലവിൽ കപ്പലൽ നങ്കൂരമിട്ടിരിക്കുന്നത്. യാത്രക്കാരെ വിമാനമാർഗം അതത് രാജ്യങ്ങളിലേക്കായിരിക്കും മാറ്റുക.
മടങ്ങിപ്പോകുന്ന യാത്രക്കാർ 72 മണിക്കൂർ ഐസോലേഷന് ശേഷം 45 ദിവസം വീടുകളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്. മൊറോക്കൻ തീരത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നിന്നാണ്
യാത്രക്കാരെ ഒഴിപ്പിക്കുന്നത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും 72 മണിക്കൂർ യാത്രക്കാർ ഐസൊലേഷനിൽ തുടരണമെന്നാണ് നിർദേശം.















