സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വില കുത്തനെ ഇടിഞ്ഞു. ഇന്നലെ രണ്ട് തവണയായി വര്‍ധിച്ച സ്വര്ണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 190 രൂപയുടെ
കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 1520 രൂപയും കുറഞ്ഞു. വെള്ളിവിലയിലും ഇന്ന് വന്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും കിലോയ്ക്ക് 5000
രൂപയുമാണ് ഇന്ന് ഇടിഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 13,375 രൂപയാണ് ഇന്നത്തെ വില്‍പ്പന വില. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1,07,000 രൂപയും നല്‍കേണ്ടതായി വരും. വെള്ളി ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വില.















