യുദ്ധത്താല്‍ ദുരിതത്തിലായ ഗാസയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജോര്‍ദ്ദാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കും
. പാലസ്തീനിയന്‍ ജനത നേരിടുന്ന മാനുഷിക പ്രതിസന്ധി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നതിനായി ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ റദ്ദാക്കിയതായി ‘ജോര്‍ദ്ദാനിലെ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്’ നേതൃത്വം നവംബര്‍ 5ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഇക്കൊല്ലം പ്രാര്‍ത്ഥനയിലൂടെയും, വിശ്വാസപരമായ ആചാരങ്ങളിലൂടെയും മാത്രം ക്രിസ്തുമസ് ആഘോഷിക്കുവാന്‍ ആഹ്വാനം ചെയ്ത കൗണ്‍സില്‍ നിരപരാധികളായ ഇരകളോടുള്ള ഐക്യദാര്‍ഢ്യമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും പറഞ്ഞു.
ക്രിസ്തുമസ് ചന്തകളും, കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും, അലങ്കാരങ്ങളും, സ്കൌട്ട് പരേഡുകളും ഇക്കൊല്ലം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പുണ്ട്. ഗാസയോടും, പാലസ്തീനോടും ഏറ്റവും അടുത്തു കിടക്കുന്ന രാഷ്ട്രമായതിനാല്‍ തങ്ങള്‍ക്ക് ഇക്കൊല്ലം സന്തോഷത്തോടെ ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കഴിയില്ലെന്നു അമ്മാനിലെ കാത്തലിക് സെന്റര്‍ ഫോര്‍ സ്റ്റഡീസ് ആന്‍ഡ് മീഡിയയുടെ ഡയറക്ടറായ ഫാ. റിഫാത്ത് ബാദര്‍ ‘ഒ.എസ്.വി ന്യൂസ്’നോട് പറഞ്ഞു. ക്രിസ്തുമസിന്റെ ബാഹ്യമായ എല്ലാ ആഘോഷങ്ങളും ഞങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും യേശു ക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്തുമസിന്റെ ആത്മീയ അര്‍ത്ഥത്തില്‍ ശ്രദ്ധവെച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ഫാ. റിഫാത്ത് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision