കേരള നിയമസഭ പ്രോ ടെം സ്പീക്കറായി അമ്പലപ്പുഴ അംഗം ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒമ്പതരയ്ക്ക് ലോക് ഭവനിൽ ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.
നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും.സഭയിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സഭാസ്പീക്കറായി തിരുവഞ്ചൂർ
രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തിരുന്നു.















