കടനാട്: ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുക്രിസ്തുവിന്റെ പീഡാനുഭവ സ്മരണകൾ പുതുക്കുന്ന ദുഃഖവെള്ളി ആചരിക്കുമ്പോൾ, ചരിത്രപ്രസിദ്ധമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വെള്ളിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾക്കും കുരിശിന്റെ വഴിക്കും വിശ്വാസികൾ സാക്ഷ്യം വഹിച്ചു.
തിരുക്കർമ്മങ്ങളുടെ ഭാഗമായി പീഡാനുഭവ വായന, കുരിശ് ചുംബനം, സമാധാന പ്രാർത്ഥന എന്നിവയും പള്ളിയിൽ നടന്നു.















