കടനാട്: വലിയ നോമ്പിന്റെ പുണ്യമായ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ ഭക്തിനിർഭരമായ കുരിശിന്റെ വഴി നടന്നു. കടനാട് ഇടവകയുടെയും എസ്.എം.വൈ.എം. (SMYM) കടനാട് ഫൊറോനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സെന്റ് പീറ്റേഴ്സ് മൗണ്ടിലേക്ക് കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
കടനാട് ഫൊറോന വികാരി വെരി. റവ. ഫാ. ജോസഫ് പാനാമ്പുഴ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോസഫ് അട്ടങ്ങാട്ടിൽ എന്നിവർ കുരിശിന്റെ വഴിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.















