തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് കെഎസ്ഇബി താത്ക്കാലിക ജീവനക്കാരന്‍ മരിച്ചെന്ന പരാതിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതം
മൂലമാണ് സന്തോഷ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ എത്തിച്ചിട്ടും പ്രാഥമിക ചികിത്സ നല്‍കിയില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഓക്‌സിജന്‍ കണക്റ്റ് ചെയ്യാന്‍ ആളില്ലായിരുന്നുവെന്നും
സഹപ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം നടത്തി വരികയാണ്.
















