ക്രൂഡ് ഓയിൽ വില പഴയ നിലയിൽ എത്തി. ഇന്ന് ബാരലിന് 70.71 യുഎസ് ഡോളറാണ് എണ്ണവില. പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ് ബാരലിന് വില 71.19 യുഎസ്
ഡോളർ ആയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 69.01 യുഎസ് ഡോളർ ആയിരുന്ന വിലയാണ് ഒറ്റയടിക്ക് ഉയർന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബാരലിന് വില 113.49 യുഎസ് ഡോളറിലേക്ക്
ഉയർന്നിരുന്നു. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറയുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.















