തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം സൈബർ ടീം.
സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിലാണ് അധിക്ഷേപം നടക്കുന്നത്. കുടുംബത്തിലുള്ളവരെപോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ട്. അധിക്ഷേപം കോർപ്പറേഷന്റെ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ടാണ്.
ചില സോഷ്യൽ മീഡിയ പേജുകളും സൈബർ ആക്രമണവുമായി രംഗത്തുണ്ട്. അധിക്ഷേപം തുടർന്നാൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ആശനാഥ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
















