തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിന് എതിരായ വിമര്‍ശനത്തില്‍ വി എസ് സുനില്‍ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കളക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതില്‍ ഒന്നാം പ്രതി കലക്ടര്‍ ആണെന്ന വിമര്‍ശനത്തിന്റെ പേരിലാണ് ശാസന.
സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ശാസിച്ചത്. ജില്ലാ എക്‌സിക്യൂട്ടീവില്‍ സുനില്‍ കുമാറിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ആയിരുന്നു ശാസന.
ഒന്നാം പ്രതി കലക്ടര്‍ എന്ന് പറയാന്‍ ആര് ചുമതലപ്പെടുത്തിയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇത്തരം പ്രതികരണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും താക്കീതുണ്ട്. സുനില്‍ കുമാറിന്റെ വിമര്‍ശനത്തില്‍ മന്ത്രി കെ. രാജന്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.















