പാലാ: പാലാ സെന്റ് തോമസ് കാത്തീഡ്രൽ പള്ളിയിൽ ഇന്ന് സമുദായ സമ്മേളനം . വൈകുന്നേരം 3 മണിക്ക് പള്ളി അങ്കണത്തിൽ വെച്ചാണ് സമ്മേളനം നടക്കുക. സമുദായത്തിന്റെ കെട്ടുറപ്പും ഭാവി പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
രൂപതയിലെ വൈദികരും സമുദായ നേതാക്കളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.















