ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തിൽ അമേരിക്കയെ മറികടന്ന് ചൈന. 2025-26 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് ചൈനയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി 16 ശതമാനം ആയി വർധിച്ചു. ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ യുഎസ് ഡോളറിലെത്തി.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2025-26 കാലയളവിൽ 112.16 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതായും കേന്ദ്രസർക്കാർ. 2024-25 വരെ തുടർച്ചയായി നാല് വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി യു എസ് ആയിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി 16 ശതമാനം ആയി വർധിച്ചു.
ഗൽവാൻ സംഘർഷത്തെ തുടർന്നായിരുന്നു ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായത്. ഉഭയകക്ഷി ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു. എന്നാൽ കഴിഞ്ഞ കാലയളവിൽ ഇന്ത്യ-ചൈന ബന്ധം വീണ്ടും പുനഃസ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചിരുന്നു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
















