തുടയിലേറ്റ പരിക്കിനെ തുടർന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് പേസര്‍ ഖലീല്‍ അഹമ്മദ് ഐപിഎലില്‍ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കില്ല. പരിക്ക് ഗുരുതരമാണെന്നും അതിനാൽ താരത്തിന് വിശ്രമം അനുവദിക്കുകയാണെന്നും ടീം മാനേജുമെന്റ് വ്യക്തമാക്കി.
കഴിഞ്ഞ 14ന് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. കോല്‍ക്കത്ത ഇന്നിംഗ്സിലെ 17-ാം ഓവര്‍ എറിയുന്നതിനിടെയാണ് സംഭവം.
ഓവറിലെ അവസാന പന്ത് എറിയാനെത്തിയ താരം വേദനയെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു.
















