പൈക: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ 108-ാം ജന്മദിനാഘോഷങ്ങൾ പൈകയിൽ ആവേശമായി. പൈക സെന്റ് ജോസഫ് പള്ളി ഹാളിൽ നടന്ന പൊതുസമ്മേളനം പാലാ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട് പിതാവ് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കത്തോലിക്കാ കോൺഗ്രസ് ഇന്നും നിർണ്ണായക ശക്തിയാണെന്ന് പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
ഉച്ചകഴിഞ്ഞ് 2:30-ന് പൈക ഇടമറ്റം ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രൗഢഗംഭീരമായ റാലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. രൂപതയിലെ വിവിധ ഫോറോനകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ അണിനിരന്ന റാലി പൈക പള്ളിയിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ സമുദായ നേതാക്കളും വൈദികരും വിവിധ ഫോറോനകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. സംഘടനയുടെ കരുത്തും ഐക്യവും വിളിച്ചോതുന്നതായിരുന്നു പൈകയിൽ നടന്ന ഈ ജന്മദിനാഘോഷങ്ങൾ.
















